സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതായി സർവ്വകലാശാല അറിയിച്ചു. 

തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ മാര്‍ച്ച് 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷ, സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, തമിഴ് ഏപ്രില്‍ 2020 എന്നീ പരീക്ഷകളുടെ ഫളവും പ്രസിദ്ധീകരിച്ചു. സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതായി സർവ്വകലാശാല അറിയിച്ചു.

2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഒക്‌ടോബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ അപേക്ഷിക്കാം.

2019 പ്രവേശനം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2020 പരീക്ഷ 13ന് തുടങ്ങും. 2019 സ്‌കീം 2019 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍/മെയ് 2020 റഗുലര്‍ പരീക്ഷകളും 2016 മുതല്‍ 18 വരെ പ്രവേശനം പ്രീവിയസ് / ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍, മെയ് 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 12-ന് തുടങ്ങും.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona