Asianet News MalayalamAsianet News Malayalam

ജനറേഷന്‍ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ്: കംപ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി ​ഗൂ​ഗിൾ

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2022-23 അധ്യയന വര്‍ഷം 1,000 ഡോളര്‍ ലഭിക്കും.അക്കാദമിക് പ്രകടനത്തെയും മികവിനെയും കഴിവിനെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്കോളർഷിപ്പ് നൽകുക. 

scholarship google woman computer science students
Author
Delhi, First Published Nov 8, 2021, 4:08 PM IST


ദില്ലി: കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കാൻ ആ​ഗ്രഹിക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പ് നൽകാനൊരുങ്ങി ​ഗൂ​ഗിൾ.  ജനറേഷന്‍ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതി കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭ്യമാവുക. സാങ്കേതിക വിദ്യയിൽ മികവ് പുലർത്താൻ ഈ സ്കോളർഷിപ്പ് സഹായിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2022-23 അധ്യയന വര്‍ഷം 1,000 ഡോളര്‍ ലഭിക്കും.അക്കാദമിക് പ്രകടനത്തെയും മികവിനെയും കഴിവിനെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്കോളർഷിപ്പ് നൽകുക. അപേക്ഷകർ 2021-2022 അധ്യയന വർഷത്തെ ഫുൾടൈം ബിരുദ വിദ്യാർത്ഥിയായിരിക്കണം. മാത്രമല്ല, ഏഷ്യ- പസഫിക് മേഖലയിലെ അംഗീകൃത സര്‍വകലാശാലകള്‍ക്ക് കീഴിലെ രണ്ടാം വർഷ വിദ്യാര്‍ത്ഥികള്‍ കൂടി ആയിരിക്കണം.

അപേക്ഷകർ അവരുടെ നിലവിലുള്ള അല്ലെങ്കിൽ മുൻപത്തെ സ്ഥാപനങ്ങളിൽ‌ നിന്നുള്ള സാങ്കേതിക പ്രൊജക്റ്റുകളും അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളും ബയോഡാറ്റക്കൊപ്പം സമർപ്പിക്കണം. കൂടാതെ 400 വാക്കിൽ കുറയാത്ത ഉപന്യാസവും ഒപ്പം നൽകണം. ഈ ഉപന്യാസം വിലയിരുത്തപ്പടുന്നതാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ 10 ന് മുമ്പ് അപേക്ഷിക്കാം. buildyourfuture.withgoogle.com/scholarships/generation-google-scholarship-apac എന്ന വെബ്സൈറ്റ് വഴി വിശദാംശങ്ങൾ അന്വേഷിക്കാവുന്നതാണ്. വൈവിധ്യത്തോടുളള പ്രതിബദ്ധത, ഇക്വിറ്റി, ഇന്നൊവേഷൻ, അക്കാദമിക് പെർഫോമൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുന്നത്. 

 


 

Follow Us:
Download App:
  • android
  • ios