തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ ഈ മാസം നടക്കും. നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ, ഓൺലൈൻ ക്ലാസുകൾ കോവിഡ് മാനദണ്ഡ പ്രകാരം സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. വിശദാംശങ്ങൾക്ക്  അതത് പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona