തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനെയുള്ള 2020-22 ബാച്ച് പ്ലസ് വൺ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഇതിനകം  രജിസ്റ്റർ ചെയ്തവരിൽ അപേക്ഷയും, അനുബന്ധരേഖകളും സമർപ്പിക്കാത്തവർ 21ന് മുമ്പ് അവ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.