Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യ നിർണയം എങ്ങനെയെന്ന് ഇന്നറിയാം

മാർക്ക് നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയ ശേഷമേ മാനദണ്ഡങ്ങൾ പുറത്തുവിടൂ എന്നാണ് സിബിഎസ്ഇ നിലപാട്. 

score finalising guidelines of cbse exams may released today
Author
Delhi, First Published Jun 17, 2021, 7:25 AM IST

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യ നിർണയ മാനദണ്ഡങ്ങൾ ഇന്ന് വ്യക്തമായേക്കും. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി 
ഇന്ന് പരിഗണിക്കും. മാർക്ക് നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയ ശേഷമേ മാനദണ്ഡങ്ങൾ പുറത്തുവിടൂ എന്നാണ് സിബിഎസ്ഇ നിലപാട്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മാനദണ്ഡങ്ങൾ നിർണയിക്കാൻ സിബിഎസ്ഇ നിയോഗിച്ച് 13 അംഗ കമ്മിറ്റി ഇതിനകം വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തെ മാർക്ക് പരിഗണിക്കുക എന്ന നിർദ്ദേശത്തിനാണ് മുൻതൂക്കം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർദ്ദേശമാണ് ഇതിന് പ്രധാന കാരണം. പത്താം ക്ലാസ് ബോ‍‍ർഡ് മാർക്ക് കൂടി കണക്കിലെടുക്കുന്നത് മിടുക്കരായ വിദ്യാർത്ഥികളെ അറിയാൻ സഹായിക്കുമെന്നാണ് ഇവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പത്തിനും പതിനൊന്നിനും 30 വീതവും പന്ത്രണ്ടിൽ 40 ഉം എന്ന നിർദ്ദേശം ഉയർന്നത്. എന്നാൽ പല സ്കൂളുകൾക്കും ഇതിനോട് എതിർപ്പുണ്ടെന്നാണ് സൂചന. ഈ മാനദണ്ഡങ്ങളിൽ അന്തിമ തീരുമാനം എടുത്തുവെങ്കിൽ ബോർഡ് അക്കാര്യം കോടതിയെ ഇന്ന് അറിയിക്കും. വ്യക്തമായ തീരുമാനത്തിൽ എത്തിയിട്ടിലെങ്കിൽ കോടതിയോട് കൂടുതൽ സമയം ആവശ്യപെട്ടേക്കും. 
 

Follow Us:
Download App:
  • android
  • ios