തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ദ്വിവത്സര എം.എസ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ 24ന് ഉച്ചക്ക് ഒന്നിന് മുൻപ് കോളേജിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിതരണം ചെയ്യും. വില 55 രൂപ. ഫോൺ: 0471 2323964.