Asianet News MalayalamAsianet News Malayalam

സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ; പരീക്ഷാ ഫലം പ്രഖ്യാപിച്ച് എസ്എസ്‍സി; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

1433 ഉദ്യോഗാർഥികളാണ് വിവിധ സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

SI and ASI examination result published by SSC
Author
Delhi, First Published Apr 22, 2021, 1:13 PM IST

ദില്ലി: ദില്ലി പോലീസ്, സി.എ.പി.എഫ്.എസ് സേനകളിലെ സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി).
പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. 1433 ഉദ്യോഗാർഥികളാണ് വിവിധ സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ 2557 ഉദ്യോഗാർഥികളാണ് രേഖാപരിശോധനയ്ക്ക് യോഗ്യത നേടിയത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതലുള്ള എല്ലാ നിയമന നടപടികളും എസ്.എസ്.സി മാറ്റിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

മെഹ്സൂസ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios