Asianet News MalayalamAsianet News Malayalam

സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹ സ്പർശം പദ്ധതി; അവിവാഹിതരായ അമ്മമാർക്ക് സുരക്ഷ; ആനുകൂല്യത്തിന് അപേക്ഷിക്കാം

ഇത്തരക്കാർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹസ്പർശം. 

Social Security Mission's Sneha Sparsham project
Author
Trivandrum, First Published Jan 9, 2021, 1:30 PM IST

തിരുവനന്തപുരം; സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹ സ്പർശം പദ്ധതിക്ക് ധനവകുപ്പ് 3,03,48,000 രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്നവർ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹസ്പർശം. 

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർക്ക് മാത്രമുണ്ടായിരുന്ന ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാർക്കും ലഭിക്കുന്ന രീതിയിൽ ഭേദഗതി വരുത്തിയിരുന്നു . നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവർക്കോ ആനുകൂല്യം ലഭിക്കില്ല. അപേക്ഷ ഫോം ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസുകളിലും സാമൂഹ്യ സുരക്ഷാമിഷൻ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർക്കോ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ നൽകണം.

Follow Us:
Download App:
  • android
  • ios