Asianet News MalayalamAsianet News Malayalam

മകനൊപ്പം എസ്എസ്‍സി പരീക്ഷ പാസ്സായി മുപ്പത്താറുകാരിയായ അമ്മ; ഇരുവരും നേടിയത് തിളക്കമാർന്ന വിജയം

അമ്മ ബേബി ​ഗുരാവ് 64.4 ശതമാനം മാർക്ക് നേടിയപ്പോൾ മകൻ സദാനന്ദ് നേടിയത് 73.2 ശതമാനം മാർക്കാണ്. 

son and mother passed ssc examination
Author
Maharashtra, First Published Aug 2, 2020, 5:31 PM IST

മ​​ഹാരാഷ്ട്ര: മകനൊപ്പം എസ്എസ്‍‌സി പരീക്ഷ എഴുതി പാസ്സായി അമ്മ. മഹാരാഷ്ട്രയിലെ ബരാമതിയിൽ നിന്നുള്ള അമ്മയും മകനുമാണ് ചരിത്രം രചിച്ച് ശ്രദ്ധേയരായത്. ജൂലൈ 29 നാണ് മഹാരാഷ്ട്രയിലെ എസ്എസ്‍സി ഫലം പ്രസിദ്ധീകരിച്ചത്. അമ്മ ബേബി ​ഗുരാവ് 64.4 ശതമാനം മാർക്ക് നേടിയപ്പോൾ മകൻ സദാനന്ദ് നേടിയത് 73.2 ശതമാനം മാർക്കാണ്. പത്താം ക്ലാസ് പരീക്ഷ എഴുതാൻ പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നത് മകനും ഭർത്താവുമാണെന്ന് ബേബി ​ഗുരാവ് പറയുന്നു.

കുടുംബത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കുന്ന സമയത്തും പഠിക്കാനുള്ള പുസ്തകങ്ങൾ ബേബി ഒപ്പം കരുതിയിരുന്നു. പരീക്ഷ സമയത്ത് മകനൊപ്പമാണ് ഇവർ പഠിക്കാനിരുന്നത്. ​ഗ്രാമർ, ​ഗണിതം, മറ്റ് വിഷയങ്ങൾ എല്ലാം ആവർത്തിച്ച് പഠിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞതിനാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. മകനൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള പ്രോത്സാഹനം നൽകിയത് ഭർത്താവാണ്. ബേബി പറഞ്ഞു. വസ്ത്രനിർമ്മാണ കമ്പനിയിൽ ജീവനക്കാരിയാണ് ബേബി ​ഗുരാവ്. 

എന്റെ ഭാര്യയും മകനും പരീക്ഷയ്ക്ക് വേണ്ടി കഠിനമായി പരിശ്രമിച്ചു. മികച്ച മാർക്ക് നേടുകയും ചെയ്തു. അവരുടെ പ്രകടനത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നു‌ന്നു. ബേബിയുടെ ഭർത്താവ് ​ഗുരാവ് പറഞ്ഞു. പ്രാദേശിക ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.  
 

Follow Us:
Download App:
  • android
  • ios