Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യയിലുടനീളം റിക്രൂട്ട്മെന്‍റ് ഡ്രൈവുമായി സോട്ടി

 2020 ഓഗസ്റ്റിൽ നടക്കുന്ന കാമ്പയിനിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകൾ നിന്നുമുള്ള 20,000 ത്തോളം വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്, ഫുൾടൈം ഡെവലപ്പർ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുക. 

soti conduct south india virtual recruitment
Author
Kochi, First Published Aug 5, 2020, 3:30 PM IST

കൊച്ചി:  എന്റർപ്രൈസ് മൊബിലിറ്റി, ഐഒടി മാനേജുമെന്റ് സൊല്യൂഷൻ രംഗത്തെ ലോകത്തിലെ തന്നെ മുൻനിര സേവന ദാതാവായ സോട്ടി, ബി.ഇ, ബി.ടെക്, എം.ടെക്, എം.എസ്.സി, എം.സി.എ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി വെർച്വൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു.  2020 ഓഗസ്റ്റിൽ നടക്കുന്ന കാമ്പയിനിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകൾ നിന്നുമുള്ള 20,000 ത്തോളം വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്, ഫുൾടൈം ഡെവലപ്പർ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുക. വിവിധ ഘട്ടങ്ങളായി നടക്കുന്ന ഡ്രൈവിൽ ഓൺലൈൻ പരീക്ഷ,  കമ്പനി എക്സിക്യൂട്ടീവുകളുമായി അഭിമുഖം എന്നിവയമുണ്ടാകും.

"ചുരുങ്ങിയ സമയംകൊണ്ട് സോട്ടി ഇന്ത്യയിൽ വളരെയധികം വളർച്ച കൈവരിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ യാത്രകളിലുടനീളം ഞങ്ങൾ കണ്ടുമുട്ടിയ വിദ്യാർത്ഥികൾ കൂർമ്മബുദ്ധിയും, ജീവിതാഭിലാഷവും,  കഴിവുമുള്ളവരുമാണ്. അതിനാൽ തന്നെ ഈ മേഖലയിൽ നിക്ഷേപം നടത്താൻ 150ലധികം കോളേജുകളെ ഞങ്ങൾ തിരഞ്ഞെടുത്തു. 

ഇതിലൂടെ ഞങ്ങൾക്ക് ഏറ്റവും മികച്ച ഉദ്യോഗാർഥികളെ നിയമിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” സോട്ടി പ്രസിഡന്റും സിഇഒയുമായ കാൾ റോഡ്രിഗസ് പറഞ്ഞു.“കമ്പനിയുടെ അടുത്ത തലമുറയിലെ പ്രതിഭകളെ നിയമിക്കുന്നതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. ഈ റിക്രൂട്മെന്റ് ഡ്രൈവിൽ ഞാൻ വ്യക്തിപരമായി പങ്കാളിയാകാനുള്ള കാരണവും ഇതുതന്നെ. എല്ലാ വിദ്യാർത്ഥികളെയും ഡ്രൈവിൽ പങ്കെടുക്കാൻ ഞാൻ വ്യക്തിപരമായി ക്ഷണിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ഇ, ബിടെക്, എം.ഇ, എം.ടെക്, എം.എസ് സി എംസിഎ വിദ്യാർത്ഥികൾക്കുള്ള സോട്ടിയുടെ ഇന്റേൺഷിപ്പ് അവസരങ്ങൾ ആറുമാസത്തേക്കാണ്. കൂടാതെ ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രവർത്തിപരിചയം കൂടാതെ കമ്പനിയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്‌ പ്രതിവർഷം 7,00,000 രൂപയുടെ ആകർഷകമായ ശമ്പള പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്, https://soti.net/india സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ്‌ 10, ആണ്.

Follow Us:
Download App:
  • android
  • ios