Asianet News MalayalamAsianet News Malayalam

Job Alert : സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം; ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍ ഒഴിവ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം

speech therapist appointment and deputation vacancy
Author
Trivandrum, First Published Dec 30, 2021, 9:12 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ (Medical College) ഇ.എന്‍.ടി വിഭാഗത്തില്‍ (ENT) ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ (Speech Therapist) ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം (Temporary appointment) നടത്തുന്നു. യോഗ്യത - ബി.എ.എസ്. എല്‍.പി/പി.ജി ഡിപ്ലോമ ഇന്‍  എ.വി.ടി (ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ 2022 ജനുവരി ആറിന് രാവിലെ 10.30ന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍ ഒഴിവ്
പത്തനംതിട്ട: സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ട്രെയിനര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ http://dpossapta.blogspot.com എന്ന ബ്ലോഗില്‍ നിന്ന് ലഭിക്കും.  അപേക്ഷാര്‍ഥികളായ അധ്യാപകര്‍ ഗവണ്മെന്റ് അല്ലെങ്കില്‍ എയ്ഡഡ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവനകാലാവധി ഉള്ളവരാകണം. 

അപേക്ഷകള്‍ 2022 ജനുവരി ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്രശിക്ഷ കേരള, പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ട്രെയിനര്‍ തസ്തികയിലേക്ക് നിയമനം ആഗ്രഹിക്കുന്നവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും മാതൃവകുപ്പിന്റെ(വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ) നിരാക്ഷേപപത്രവും സഹിതം അപേക്ഷിക്കണം. എയ്ഡഡ് അധ്യാപകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിരാക്ഷേപപ്രേതത്താടൊപ്പം സ്‌കൂള്‍ മാനേജരുടെ നിരാക്ഷേപപത്രവും ഹാജരാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം സമഗ്രശിക്ഷ കേരളം(എസ്.എസ്.കെ), പത്തനംതിട്ട, ഗവണ്മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101. ഫോണ്‍: 0469 2600167
 

Follow Us:
Download App:
  • android
  • ios