Asianet News MalayalamAsianet News Malayalam

ആയിരത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ് എസ് സി; താത്ക്കാലികനിയമനത്തിന് അപേക്ഷ ഡിസംബര്‍ 15വരെ

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണ്. എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 

SSC invited applications for thousands of vacancies
Author
Delhi, First Published Dec 10, 2020, 1:35 PM IST


ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നാലായിരത്തോളം ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയായിരിക്കും. മൊത്തം 4726 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമായിരിക്കും.

എല്‍.ഡി.സി, ജെ.എസ്.എ, ജെ.പി.എ തസ്തികകളില്‍ 158 ഒഴിവും പി.എ, എസ്.എ തസ്തികയില്‍ 3181 ഒഴിവും ഡി.ഇ.ഒ തസ്തികയില്‍ 7 ഒഴിവുമാണുള്ളത്. 2019ല്‍ എസ്.എസ്.സി സി.എച്ച്.എച്ച്.എസ്.എല്‍ വിഭാഗത്തില്‍ 4893 ഒഴിവുകളുണ്ടായിരുന്നു. 2018ല്‍ ഒഴിവുകളുടെ എണ്ണം 5789 ആയിരുന്നു. എസ്.എസ്.സി സി.എച്ച്.എസ്.എല്‍ 2020 ന്റെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണ്. എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ഏപ്രില്‍ 12 മുതല്‍ 27 വരെയാണ് എസ്.എസ്.സി സി.എച്ച്.എസ്.എല്‍ 2020 ടയര്‍ 1 പരീക്ഷ. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ വിശദമായി ssc.nic.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios