Asianet News MalayalamAsianet News Malayalam

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന്

ആറ് സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.
 

SSLC Result will publish Tuesday 2pm
Author
Thiruvananthapuram, First Published Jun 30, 2020, 6:30 AM IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ആറ് സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എല്‍സി ഫലം ഇതോടൊപ്പം പുറത്തുവരും. 

മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് കൊവിഡ് വ്യാപനവും ലോക്ഡൗണും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയായി മാറിയത്. ഒടുവില്‍ മാര്‍ച്ചും ഏപ്രിലും പിന്നിട്ട് മെയ് 26,27,28 തീയതികളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി.കൊവിഡ് നിരക്ക് കൂടുമ്പോള്‍ കുട്ടികളെ സ്‌കൂളിലേക്ക് എത്തിച്ചാലുള്ള പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയപ്പോഴും സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ല.

4,22,450 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധിക്കാത്തതും സര്‍ക്കാര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടി. ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും  പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി ഫലം വരുമ്പോഴും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയായിട്ടില്ല. പത്താംക്ലാസ് സിബിഎസ്ഇ ഫലം പുറത്തുവരുന്നതും ഒപ്പം കേന്ദ്ര നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താകും നടപടികള്‍.
 

Follow Us:
Download App:
  • android
  • ios