Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി ഫലമറിയാനുള്ള പോർട്ടലും ആപ്ലിക്കേഷനും തയ്യാർ; അറിയേണ്ടതെല്ലാം

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം ഉണ്ടാകും.

sslc results will be out on june 30 sslc result webiste kerala application
Author
Thiruvananthapuram, First Published Jun 27, 2020, 1:46 PM IST

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 30-ന്, ചൊവ്വാഴ്ച വരാനിരിക്കെ, www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍  'കൈറ്റ്' സംവിധാനം ഒരുക്കി. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും "Saphalam 2020 " എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ  ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. 

പ്രൈമറിതലം മുതലുളള 11769 സ്കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളി ലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇപ്രാവശ്യം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കൈറ്റ് സിഇഒ  കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Follow Us:
Download App:
  • android
  • ios