Asianet News MalayalamAsianet News Malayalam

Awards for Students : വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകളെക്കുറിച്ച് അറിയാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം.

students can apply for many awards
Author
Trivandrum, First Published Aug 8, 2022, 2:43 PM IST

തിരുവനന്തപുരം: 2022ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'ബി' ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം (cash award for students) ക്യാഷ് അവാർഡ് നൽകുന്നു. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായാൽ മതി) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, 2022 മാർച്ച് അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 12ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156.

ജോലി ചെയ്ത് പഠിച്ചു; 3 തവണ ഐഎഎസ് തോറ്റു, പോരായ്മകളെ തോൽപിച്ച് 66ാം റാങ്ക്; ജീവിതം പറഞ്ഞ് കളക്ടർ കൃഷ്ണതേജ

ഇൻസ്പയർ അവാർഡ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ സമർപ്പിക്കാം. ഇ-മാനെജ്‌മെന്റ് ഓഫ് ഇൻസ്‌പെയർ അവാർഡ് സ്‌കീം വെബ് പോർട്ടലിൽ പ്രഥമാധ്യാപകർ മുഖേനയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. വിദ്യാർഥികളിൽ സൃഷ്ടിപരമായ ചിന്താശക്തി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.  വെബ്‌സൈറ്റ്: https://www.inspireawards-dst.gov.in.

SSC Exam Date : പരീക്ഷതീയതികൾ പ്രഖ്യാപിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; പരീക്ഷകളും തീയതികളും ഇവയാണ്...

ക്വിസ് പ്രോഗ്രാം ഓഗസ്റ്റ് 15ന്
ഭാരതത്തിന്റെ 75-ാം വാർഷികഘോഷത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 15നു രാവിലെ ഒമ്പതിന് കലാഭവൻ തീയേറ്ററിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമരം' വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും രണ്ട്/മൂന്ന് പേരുള്ള ഒരു ടീമിനെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള അപേക്ഷ കലാഭവൻ തീയേറ്ററിലോ, ksfdcltd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഒന്നാം സമ്മാനം 10,000 രൂപ (പതിനായിരം രൂപ മാത്രം), രണ്ടാം സമ്മാനം  5,000 രൂപ (അയ്യായിരം രൂപ മാത്രം), മൂന്നാം സമ്മാനം 3,000 രൂപ (മൂവായിരം രൂപ മാത്രം).

Follow Us:
Download App:
  • android
  • ios