ദില്ലി പോലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും സബ് ഇൻസ്പെക്ടർ തസ്തികയിൽ ഒഴിവുകൾ. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
ദില്ലി: ദില്ലി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 16/10/2025 വരെ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈൻ മോഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രായം, പരീക്ഷ, സിലബസ് മുതലായവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://ssc.gov.in/ സന്ദർശിക്കുക.
വിദ്യാർത്ഥകൾക്ക് നവ്യാനുഭവമായി ആർമി റിക്രൂട്ട്മെന്റ് ബോധവൽക്കരണം
സു.ബത്തേരി: ഇന്ത്യൻ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനെക്കുറിച്ചും സേനയിലെ വിവിധ അവസരങ്ങളെക്കുറിച്ചും ബത്തേരിയിൽ നടന്ന ബോധവൽക്കരണ പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിലെ റിക്രൂട്ടിംഗ് മെഡിക്കൽ ഓഫീസറായ അൻമോൽ പരഷാർ ആണ് സേനയുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് പുതിയ അറിവുകൾ പകർന്ന് നൽകിയ ക്ലാസ് നയിച്ചത്. സേനയുടെ പ്രവർത്തനങ്ങൾ, തൊഴിനന്വേഷകർക്കുള്ള അവസരങ്ങൾ, ഓഫീസർമാരുടെ റാങ്കിംഗ് രീതികൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. ബത്തേരിയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ബത്തേരിയിൽ നടത്തുന്ന അഞ്ച് ദിവസത്തെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് പ്രത്യേക ക്ലാസ് നടന്നത്.
സേന സ്ത്രീകൾക്ക് നൽകുന്ന സാധ്യതകളെക്കുറിച്ച് റിട്ടയേർഡ് മേജർ നവദീപ് കൗർ അനുഭവങ്ങൾ പങ്കുവച്ചു. ഒരു സ്ത്രീ എന്ന നിലയിൽ സ്വയം പര്യാപ്തയായി ജീവിക്കാൻ ഇന്ത്യൻ സേന തന്നെ പ്രാപ്തയാക്കിയെന്നും ഒരു സ്വതന്ത്ര വ്യക്തിയായി ആത്മാഭിമാനത്തോടെ ജീവിക്കാൻ സേനയിലെ കാലം നൽകിയ അനുഭവങ്ങൾ സഹായിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ക്ലാസിന് ശേഷം മേജർ അൻമോൽ പരഷാറുമായും നവദീപ് കൗറുമായും വിദ്യാർത്ഥികൾ സംവദിച്ചു.
സർക്കാർ പദ്ധതികളെക്കുറിച്ച് ബത്തേരിയിൽ നടക്കുന്ന ബോധവൽക്കരണ പരിപാടി 17 വരെ തുടരും. വിവിധ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും കലാപരിപാടിയും ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും കേന്ദ്രാവിഷകൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


