സമാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലുള്ളതിനാലാണ് നടപടിയെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതി നിലപാടിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹർജികൾ പിൻവലിച്ചു. 

ദില്ലി: ബി ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സമാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലുള്ളതിനാലാണ് നടപടിയെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതി നിലപാടിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹർജികൾ പിൻവലിച്ചു. 

ലോക്ഡൗൺ നടപ്പാക്കിയിട്ടും കേരളത്തിലെ ടിപിആർ പത്ത് ശതമാനത്തിൽ താഴേക്ക് എത്തുന്നില്ലെന്നും, ഈ സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്നുമാണ് വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേരളത്തിൽ പഠിക്കുന്ന അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ് ഈ തീരുമാനം. പരീക്ഷയ്ക്കായി യാത്ര ചെയ്ത് എത്തണമെന്ന് അവരോട് ആവശ്യപ്പെടുന്നത് അനീതിയാണ്. അതിനാൽ എഴുത്തുപരീക്ഷ നടത്താനുള്ള കേരള സാങ്കേതികസർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും പരീക്ഷ ഓൺ ലൈനായി നടത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona