Asianet News MalayalamAsianet News Malayalam

ദില്ലി സബോര്‍ഡിനേറ്റ് സര്‍വീസില്‍ അയ്യായിരത്തിലധികം അധ്യാപക ഒഴിവുകള്‍; ഓൺലൈൻ അപേക്ഷ ജൂലൈ 3 ന് മുമ്പ്

 ബം​ഗാളി, ഇം​ഗ്ലീഷ്, ഉർദു, സംസ്കൃതം, പഞ്ചാബി എന്നീ വിഷയങ്ങളിലേക്കാണ് ട്രെയിൻഡ് ​ഗ്രാജ്വേറ്റ് അധ്യാപകരെ ആവശ്യമുള്ളത്. 
 

teacher vacancies in delhi subordinate service
Author
Delhi, First Published Jun 14, 2021, 3:36 PM IST

ദില്ലി: ദില്ലി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ബം​ഗാളി, ഇം​ഗ്ലീഷ്, ഉർദു, സംസ്കൃതം, പഞ്ചാബി എന്നീ വിഷയങ്ങളിലേക്കാണ് ട്രെയിൻഡ് ​ഗ്രാജ്വേറ്റ് അധ്യാപകരെ ആവശ്യമുള്ളത്. 

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ബംഗാളി)-1 (ഫീമെയിൽ): മോഡേൺ ഇന്ത്യൻ ലാംഗ്വേജിൽ (എം.ഐ.എൽ.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കിൽ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എൽ. പഠിച്ച ബി.എ. അല്ലെങ്കിൽ തത്തുല്യം എം.ഐ.എൽ. ബിരുദം. അല്ലെങ്കിൽ ഹിന്ദി സാഹിത്യ സമ്മേളൻ പ്രയാഗിൽനിന്ന് സാഹിത്യ രത്തൻ. ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയിൽ പരിജ്ഞാനവും സി.ബി.എസ്.ഇ. നൽകുന്ന സി.ടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഇംഗ്ലീഷ്)-1990: ബിരുദം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്ചുറൽ/ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം. ഫിസിക്സ്/കെമിസ്ട്രി/ബയോളജി/ബോട്ടണി/സുവോളജി വിഷയം പഠിച്ചവർക്ക് ടി.ജി.ടി. (നാച്ചുറൽ സയൻസ്/ഫിസിക്കൽ സയൻസ്) തസ്തികയിലേക്കും ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ്/ഇക്കണോമിക്സ്/ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ജ്യോഗ്രഫി/സൈക്കോളജി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് സോഷ്യൽ സയൻസ് വിഭാഗത്തിലേക്കും അപേക്ഷിക്കാം. ട്രെയിനിങ് എജുക്കേഷൻ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കും. ഹിന്ദി പരിജ്ഞാനവും സി.ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഉർദു)-917, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സംസ്കൃതം)-2025, ട്രെയിൻ ഗ്രാജുവേറ്റ് ടീച്ചർ (പഞ്ചാബി)-38: മോഡേൺ ഇന്ത്യൻ ലാംഗ്വേജിൽ (എം.ഐ.എൽ.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കിൽ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എൽ. പഠിച്ച ബി.എ. അല്ലെങ്കിൽ തത്തുല്യം എം.ഐ.എൽ. ബിരുദം. അല്ലെങ്കിൽ ഹിന്ദി സാഹിത്യ സമ്മേളൻ പ്രയാഗിൽനിന്ന് സാഹിത്യ രത്തൻ. ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയിൽ പരിജ്ഞാനവും സി.ബി.എസ്.ഇ. നൽകുന്ന സി.ടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി dsssb.delhi.gov.in എന്ന വെബ്സൈറ്റ് കാണുക. ജൂലായ് 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 

Follow Us:
Download App:
  • android
  • ios