അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര എൻജിനിയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ (Kerala state for advanced printing and training) പ്രിന്റിംഗ് ടെക്‌നോളജിയിൽ ഗസ്റ്റ് അദ്ധ്യാപകരെ (Teacher Vacancy) ആവശ്യമുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര എൻജിനിയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ ഡിസംബർ 31 അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.captkerala.com, 0471-2474720, 0471-2467728.
സംസ്കൃത കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു
തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിൽ ജ്യോതിഷം, സംസ്‌കൃതം, വാസ്തു, പെൻഡുലം, ജ്യോതിർഗണിതം കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706.
