എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എഴുത്തു പരീക്ഷയുടേയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റം അപേക്ഷകള്‍ ജില്ലയില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് താല്‍ക്കാലികമായി നിയമിക്കുന്ന ക്ലാര്‍ക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://trivandrum.nic.in എന്ന വെബ്സൈറ്റില്‍ 'താല്‍ക്കാലിക ക്ലാര്‍ക്ക്- ഉദ്യോഗാര്‍ത്ഥി റാങ്ക് ലിസ്റ്റ്' എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍, വാട്ട്സാപ്പ് എന്നിവ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി മെയ് ഏഴ് ശനിയാഴ്ച രാവിലെ 10.30 ന് കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ജനറലിനു മുന്‍പാകെ നേരിട്ട് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എഴുത്തു പരീക്ഷയുടേയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

20 ലക്ഷം പേർക്ക് തൊഴിൽ നൽകും : എം വി ഗോവിന്ദൻ മാസ്റ്റർ
നാലുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. പെരുങ്കടവിള ബ്ലോക്കിന് കീഴിലെ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഡി.അംബ്രോസ് സ്മാരക സുവർണ്ണജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാ ജനങ്ങൾക്കും തൊഴിൽ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയുടെ കണക്കെടുപ്പ് മെയ് എട്ടു മുതൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരാണ് വീടുകൾ കയറിയിറങ്ങി കണക്കെടുക്കുക. തുടർന്ന് ഇവർക്കാവശ്യമായ നൈപുണ്യ പരിശീലനം നൽകും. ഒരു ലക്ഷം പുതിയ സംരംഭങ്ങൾക്കുള്ള സാഹചര്യവും സർക്കാർ ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആര്യങ്കോട് പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ആദ്യ ഭരണ സമിതി അംഗങ്ങളായിരുന്ന ജനപ്രതിനിധികളുടെ ഫോട്ടോ അനാച്ഛാദനം സി.കെ ഹരീന്ദ്രൻ എം. എൽ.എ നിർവഹിച്ചു.