Asianet News MalayalamAsianet News Malayalam

വിമൺ വെൽഫയർ ഓഫീസർ താൽക്കാലിക നിയമനം; ആലപ്പുഴ ജില്ലയിലെ വനിതകൾക്ക് മുൻഗണന

ബിരുദാനന്തര ബിരുദമാണ് യോഗ്യത. വനിതകൾക്കായുള്ള പദ്ധതികളിൽ പ്രവൃത്തി പരിചയം വേണം.

temporary appointment for woman welfare officer
Author
Trivandrum, First Published Dec 23, 2020, 10:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള വിമൺ വെൽഫയർ ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2020 ന് 35 വയസ് കവിയാൻ പാടില്ല. ശമ്പളം: 35,000 രൂപ (സമാഹൃത വേതനം). ഹ്യുമാനിറ്റീസ്/സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വനിതകൾക്കായുള്ള പദ്ധതികളിൽ പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടർ പരിജഞാനം (എം.ഐ.എസ് പോർട്ടൽ) വേണം. പ്രാദേശിക ഭാഷാജ്ഞാനം അഭിലഷണീയം.

നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഒന്നിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ആലപ്പുഴ ജില്ലയിലെ വനിതകൾക്ക് മുൻഗണനയുണ്ട്.

Follow Us:
Download App:
  • android
  • ios