Asianet News MalayalamAsianet News Malayalam

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ഒഴിവാക്കണമെന്ന ഹർജി മാറ്റിവച്ചു

ഹർജിയിൽ അന്തിമ തീരുമാനം വരും വരെ പരീക്ഷ എഴുതണോ വേണ്ടയോ എന്ന കാര്യത്തിൽ  കുട്ടികൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് കോടതി.

The petition has been postponed to the exclusion of the remaining examinations of Class X and XII
Author
Trivandrum, First Published Jun 22, 2020, 3:43 PM IST

ദില്ലി: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ICSE പത്ത്,പന്ത്രണ്ട് ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകൾ ഒഴിവാക്കണമെന്ന പൊതുതാൽപര്യ ഹർജി ബോബെ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പരീക്ഷ എഴുതാനാകാത്ത കുട്ടികളുടെ ഫലം എങ്ങനെ നിർണയിക്കുമെന്നതടക്കം കാര്യങ്ങളുടെ കരട് സമർപ്പിക്കാൻ ബോർഡ് കൂടുതൽ സമയം ആവശ്യപ്പെട്ടു. 

ഹർജിയിൽ അന്തിമ തീരുമാനം വരും വരെ പരീക്ഷ എഴുതണോ വേണ്ടയോ എന്ന കാര്യത്തിൽ  കുട്ടികൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് കോടതി. ജൂലൈ ഒന്നുമുതൽ പരീക്ഷകൾ തുടങ്ങാനായിരുന്നു ICSE ബോർഡിന്‍റെ തീരുമാനം. കൊവിഡ് പ്രതിരോധ മാർ​ഗങ്ങൾ പാലിച്ച് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. 
 

Follow Us:
Download App:
  • android
  • ios