Asianet News MalayalamAsianet News Malayalam

സിഎ പരീക്ഷ ജൂലൈ 5 മുതൽ; ഓപ്റ്റ് ഔട്ട് ചെയ്യാൻ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സുപ്രീംകോടതി

ജൂലായ് 5 മുതൽ തുടങ്ങുന്ന സി.എ പരീക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

The Supreme Court has ruled that does not need a covid negative certificate to opt out
Author
Delhi, First Published Jun 30, 2021, 2:06 PM IST

ദില്ലി: സി.എ പരീക്ഷയിൽ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്യാൻ കൊവിഡ് ആർ.ടി.പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. കൊവിഡ് ലക്ഷണങ്ങളോ, പോസ്റ്റ് കൊവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ഓപ്റ്റ് ഔട്ട് തീരുമാനം എടുക്കാം. ഇവർക്ക് പിന്നീട് പരീക്ഷക്ക് അവസരം നൽകും. ജൂലായ് 5 മുതൽ തുടങ്ങുന്ന സി.എ പരീക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെയ് മാസത്തിൽ നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളെക്കുറിന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios