നിലവിലെ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും ഇതുകൊണ്ട് തന്നെ സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. 

ദില്ലി: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലിനും കത്ത് നൽകി. നിലവിലെ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും ഇതുകൊണ്ട് തന്നെ സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. കോവിഡ് -19 കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സംസ്ഥാന ബോർഡ് പരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റിവച്ചതായി ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred