Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ പഠനം: പിഴവുകളൊഴിവാക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് യു.ജി.സി

ഈ സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്നും പുതിയതായി എന്തൊക്കെ ഉൾക്കൊള്ളാമെന്നും സമിതി ചർച്ച ചെയ്യും.
 

UGC  appointed new commission for online studying
Author
Delhi, First Published Apr 13, 2020, 9:15 AM IST

ദില്ലി: കൊവിഡ് 19 വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യമെമ്പാടും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മിക്കവയും ഓൺലൈൻ പഠനമാണ്  ഈ സമയം നടപ്പിലാക്കുന്നത്. ഇ-മെയിൽ, വാട്സ്ആപ്പ്, ട്വിറ്റർ, ഫെയ്സ് ബുക്ക് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ കുട്ടികൾ പഠിക്കുന്നത്. ഇത് ക്രിയാത്മകവും കുറ്റമറ്റതുമാക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). ഈ സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്നും പുതിയതായി എന്തൊക്കെ ഉൾക്കൊള്ളാമെന്നും സമിതി ചർച്ച ചെയ്യും.

കുട്ടികൾക്ക് ഓൺലൈനായി പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്സുകളുടെ പട്ടികയും യു.ജു.സി നേരത്തെ പുറത്തു വിട്ടിരുന്നു. ഓൺലൈൻ പഠനം സുഗമമാക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് ഭാരത് പഠേ ഓൺലൈൻ എന്ന ക്യാംപെയിനിലൂടെ ജനങ്ങളിൽ നിന്ന് നിർദേശങ്ങളും ക്ഷണിക്കുന്നുണ്ട്. തടസ്സമില്ലാതെ പഠനം നടത്താനുതകുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കുകയാണ് യു.ജി.സി ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ഓൺലൈൻ പഠനത്തെ പ്രോൽസാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രിൽ 16 ഈ പദ്ധതിയിലേക്ക് അഭിപ്രായങ്ങൾ അയയ്‍ക്കാം.

Follow Us:
Download App:
  • android
  • ios