ദില്ലി: യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍-1 തസ്തികയാണ്. ആകെ 10 ഒഴിവുകളാണുള്ളത്.യോഗ്യത: എം.ബി.ബി.എസ് ബിരുദം/ തത്തുല്യം. അപേക്ഷാര്‍ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. 2019 ഡിസെബര്‍ 31-നകം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. 

21-നും 30-നും മധ്യേയാണ് പ്രായം. അപേക്ഷ: http://117.217.110.17/recruitment/recruitment_registration.jsp എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ പിന്നീട് അഭിമുഖത്തിനു ക്ഷണിക്കും. ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രോസസിങ് ചാര്‍ജ് ഉള്‍പ്പടെ 536 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി, എക്‌സ് സര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രോസസിങ് ചാര്‍ജായ 236 രൂപ അടച്ചാല്‍മതി. ജൂണ്‍ 10 ആണ് അവസാന തീയതി.