അപേക്ഷ നടപടികൾ ആരംഭിച്ചു. 2022 ഫെബ്രുവരി 22 വൈകുന്നേരം 6 മണി വരെ അപേക്ഷ സമർപ്പിക്കാം. 

ദില്ലി: യുപിഎസ്‍സി (Union Public Service Commission) സിവിൽ സർവ്വീസ് പരീക്ഷ 2022 (Civil Service Exam 2022) വിജ്ഞാപനം പുറപ്പെടുവിച്ചു (Notification). താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് upsc.gov.in. എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നടപടികൾ ആരംഭിച്ചു. 2022 ഫെബ്രുവരി 22 വൈകുന്നേരം 6 മണി വരെ അപേക്ഷ സമർപ്പിക്കാം. യുപിഎസ്‍സി സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ 2022 ജൂൺ 5 ന്നടത്തും. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് മാത്രമേ മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ. 861 ഒഴിവുകളിലേക്കാണ് യുപിഎസ്‍സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 

സർവ്വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. 21 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് സിവിൽ സർവ്വീസ് പരീക്ഷ നടകക്കുന്നത്. പ്രാഥമിക പരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്), മെയിൻ പരീക്ഷ (എഴുത്തുപരീക്ഷ, അഭിമുഖം) എന്നിവയുണ്ടാകും. രണ്ട് പരീക്ഷകളും അഭിമുഖവും വിജയിച്ചാൽ വിജ്ഞാപനം അനുസരിച്ചുളള, വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമനം ലഭിക്കും.