അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. കൂടുതല്‍ തസ്തികകള്‍ക്കും വിശദവിവരങ്ങള്‍ക്കും www.bankofbaroda.in കാണുക. 

ദില്ലി: ബാങ്ക് ഓഫ് ബറോഡയില്‍ 513 വെല്‍ത്ത് മാനേജ്‌മെന്റ് പ്രൊഫഷണല്‍ ഒഴിവുകൾ. അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. കൂടുതല്‍ തസ്തികകള്‍ക്കും വിശദവിവരങ്ങള്‍ക്കും www.bankofbaroda.in കാണുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29 ആണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ -407: ഏതെങ്കിലും വിഷയത്തിലെ ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 24-35 വയസ്സ്.

ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍-50: ഏതെങ്കിലും വിഷയത്തിലെ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 23-35 വയസ്സ്.

ടെറിട്ടറി ഹെഡ്-44: ഏതെങ്കിലും വിഷയത്തിലെ ബിരുദവും ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 27-40 വയസ്സ്.

ഗ്രൂപ്പ് ഹെഡ്-6: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 31-45 വയസ്സ്.

ഹെഡ് (ഓപ്പറേഷന്‍സ് ആന്‍ഡ് ടെക്‌നോളജി)-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 31-45 വയസ്സ്.