ദില്ലി: വെസ്റ്റ് സെൻട്രൽ റയിൽവേയിൽ 561 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. അപ്രൻറ്റിസ് ട്രെയിനി വേക്കൻസിയാണ്. ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 27. പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ ഡിപ്ലോമയുമാണ് അപേഷിക്കുവാനുള്ള യോഗ്യത. ഉയർന്ന പ്രായ-പരിധി 24 വയസ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും.

ഡീസൽ മെക്കാനിക്- 35, കമ്പ്യൂട്ടർ നെറ്റ്വർക്കിങ് ടെക്‌നിഷ്യൻ- 1, ഇലക്ട്രീഷ്യൻ -160, വെൽഡർ    30, മെക്കാനിസ്റ്റ്- 5, ഫിറ്റർ-140, ടർനർ- 05, വയർമാൻ-1, മേസൺ- 15, കാർപെൻറ്റർ- 15, പെയിൻറ്റർ    -10, ഗാർഡനർ -2, ഫ്ലോറിസ്‌റ് - 2, ഹോർട്ടിക്കൾച്ചർ അസിസ്റ്റൻഡ്- 20, ഐ.ടി സിസ്റ്റം മെയിൻ്റനൻസ് - 5, കോപ - 5, സ്റ്റെനോഗ്രാഫർ (Hindi) - 50, സ്റ്റെനോഗ്രാഫർ (English) - 7, അപ്രൻറ്റിസ് ഫുഡ് പ്രൊഡക്ഷൻ (ജനറൽ) - 8, അപ്രൻറ്റിസ് ഫുഡ് പ്രൊഡക്ഷൻ (വെജിറ്റേറിയൻ) - 2, അപ്രൻറ്റിസ് ഫുഡ് പ്രൊഡക്ഷൻ (കുക്കിംഗ്) - 2, സെക്രട്ടറിയൽ അസിസ്റ്റൻഡ്‌ - 1