ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികയിലെ 121 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ ചേർക്കുന്നു. മെഡിക്കൽ ഓഫിസർ/ റിസർച് ഓഫിസർ(ഹോമിയോപ്പതി)–36, അസിസ്റ്റന്റ്  എൻ‌ജിനീയർ (മെറ്റലർജി, ക്വാളിറ്റി അഷൂറൻസ്)–3, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ജനറൽ മെഡിസിൻ)–46,  സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ന്യൂറോസർജറി)– 14,  സീനിയർ സയന്റിഫിക് ഓഫിസർ (ബാലിസ്റ്റിക്സ്–2, ബയോളജി–6, കെമിസ്ട്രി–5, ഡോക്യുമെന്റ്സ്–4, ഫോട്ടോ–1, ഫിസിക്സ്–3), ആർക്കിടെക്ട്– 1.