കൊച്ചി: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ തസ്തികയിൽ അവസരങ്ങളുണ്ട്. 28 ഒഴിവുകളിലേക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

ഡിസൈൻ: മാനേജർ (മെക്കാനിക്കൽ–ബേസിക് ഡിസൈൻ, ഇലക്ട്രിക്കൽ–ബേസിക് ഡിസൈൻ, ഇലക്ട്രോണിക്സ്–ബേസിക് ഡിസൈൻ, നേവൽ ആർക്കിടെക്ചർ–ഹൾ സ്ട്രക്ചർ ഡിസൈൻ, മെക്കാനിക്കൽ–മെഷിനറി ഡിസൈൻ), ഡപ്യൂട്ടി മാനേജർ (ഡിസൈൻ ഇൻഫർമേഷൻ ടെക്നോളജി), അസിസ്റ്റന്റ് മാനേജർ (ഡിസൈൻ–ഇൻഫർമേഷൻ ടെക്നോളജി).

സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്: മാനേജർ( ഇലക്ട്രിക്കൽ–സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്, ഇലക്ട്രോണിക്സ്–സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്).

ബിസിനസ് ഡവലപ്മെന്റ്–ന്യൂഷിപ്പ് ബിൽഡിങ്: അസിസ്റ്റന്റ് ജനറൽ മാനേജർ (ബിസിനസ് ഡവലപ്മെന്റ്–ന്യൂ ഷിപ്പ് ബിൽഡിങ്), മാനേജർ (ബിസിനസ് ഡവലപ്മെന്റ്–ന്യൂ ഷിപ്പ് ബിൽഡിങ്).

ഷിപ്പ് ബിൽഡിങ്: മാനേജർ (ഇലക്ട്രിക്കൽ–ഷിപ്പ് ബിൽഡിങ് ഔട്ട്ഫിറ്റ്).

മെറ്റീരിയൽസ്: അസിസ്റ്റന്റ് ജനറൽ മാനേജർ (മെറ്റീരിയൽസ്), മാനേജർ (മെറ്റീരിയൽസ്).

പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്: മാനേജർ (പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്).

ഷിപ്പ് റിപ്പയർ: അസിസ്റ്റന്റ് ജനറൽ മാനേജർ (മറൈൻ), മാനേജർ (മറൈൻ, നേവൽ വെപ്പൺസ് എൻജിനീയറിങ്, ബിസിനസ് ഡവലപ്മെന്റ് ഷിപ്പ് റിപ്പയർ).

ലീഗൽ: മാനേജർ (ലീഗൽ), അസിസ്റ്റന്റ് മാനേജർ (ലീഗൽ). വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.