കൊച്ചി: കൊച്ചിന്‍ ഷിപ്‍യാര്‍ഡിലെ 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 30 നാണ് അപേക്ഷ ക്ഷണിക്കാൻ ആരംഭിച്ചത്. ജനുവരി 15 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. വിശദമായ വിവരങ്ങള്‍ക്ക് കൊച്ചിന്‍ ഷിപ്‍യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://cochinshipyard.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്‌മെന്‍ ട്രെയിനി (മെക്കാനിക്കല്‍)- 48 ഒഴിവുകള്‍: മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പ്, കാഡ് എന്നിവയില്‍ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്‌മെന്‍ ട്രെയിനി (ഇലക്ട്രിക്കല്‍)- 14 ഒഴിവുകള്‍: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടു കൂടിയ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡ്രാഫ്റ്റ്‌സ്മാന്‍, കാഡ് എന്നിവയില്‍ പ്രവൃത്തിപരിചയം.

അപേക്ഷിക്കുന്നവര്‍ 25 വയസിന് മുകളില്‍ പ്രായമുള്ളവരാവാന്‍ പാടില്ല. 15-01-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വയസും എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അഞ്ച് വയസും ഇളവ് ലഭിക്കും. ഫെയ്‌സ് 1, ഫെയ്‌സ് 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.