മുംബൈ:  പൊതുമേഖലാ സ്ഥാപനമായ നവി മുംബൈയിലെ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 95 ഒഴിവുകളാണുള്ളത്. നേരിട്ടുളള നിയമനത്തിന് ജനുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. 

മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5): അഗ്രി ബിസിനസ് മാനേജ്മെന്റ്/ കാർഷിക സംബന്ധ വിഷയത്തിൽ എംബിഎ.
മാനേജ്മെന്റ് ട്രെയിനി- അക്കൗണ്ട്സ് (6): സിഎ/ സിഎംഎ/ എംബിഎ (ഫിനാൻസ്)/ എംഎംഎസ്/ എംകോം. 
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് (50), ജൂനിയർ അസിസ്റ്റന്റ്- ജനറൽ (20): 50 % മാർക്കോടെ ബിഎസ്‌സി അഗ്രിക്കൾച്ചർ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മതി).
ജൂനിയർ അസിസ്റ്റന്റ്- അക്കൗണ്ട്സ് (14): 50 % മാർക്കോടെ ബികോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മതി). 

30 വയസാണ് പ്രായപരിധി.  മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 30,000-1,20,000 രൂപയും മറ്റ് തസ്തികകളിൽ 22,000-90,000 രൂപയും ശമ്പളം ലഭിക്കും.1500 രൂപ അപേക്ഷാഫീസ് പട്ടികവിഭാഗം, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ. ഓൺലൈനായിട്ടാണ് ഫീസടയ്ക്കേണ്ടത്.