ദില്ലി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. rac.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസടയ്‌ക്കേണ്ടതില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസിനത്തില്‍ അടയ്ക്കണം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.