Asianet News MalayalamAsianet News Malayalam

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡില്‍ 239 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

എന്‍ജിനിയറിങ്, പ്രൊഫഷണല്‍ തസ്തികയിലേക്ക് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

vacancies in Hindustan petroleum limited
Author
Delhi, First Published Mar 10, 2021, 3:39 PM IST

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 239 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ക്ക് http://www.hindustanpetroleum.com/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. എഞ്ചിനിയറിങ് തസ്തികയില്‍ 200 ഒഴിവുകളാണുള്ളത്. എന്‍ജിനിയറിങ്, പ്രൊഫഷണല്‍ തസ്തികയിലേക്ക് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒഴിവുകള്‍
ഇന്‍സ്ട്രുമെന്റേഷന്‍-25: ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും ബിരുദം. പ്രായപരിധി: 25 വയസ്സ്.
മെക്കാനിക്കല്‍-120: മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്നിവയിലേതെങ്കിലും ബിരുദം.
സിവില്‍-30: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം.
ഇലക്ട്രിക്കല്‍-25: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും ബിരുദം.
പ്രൊഫഷണല്‍സ്-11, സെയില്‍സ്/സര്‍വീസ്-3, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-25 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.


 

Follow Us:
Download App:
  • android
  • ios