കോട്ടയം: കോട്ടയം ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി/ കാരുണ്യ മെഡിസിന്‍ ഡിപ്പോ ഡിവിഷനുകളിലേക്ക് രജിസ്‌റ്റേര്‍ഡ് ഫാര്‍മസിസ്റ്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

ഉദ്യോഗാര്‍ഥികള്‍ 1985 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 2020 മാര്‍ച്ച് രണ്ടിന് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം: പ്രതിമാസം 16000 രൂപ. യോഗ്യത: ബി.ഫാം/ ഡി.ഫാം. ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. 

എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 9 രാവിലെ 10 മണിക്ക് കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് നഴ്‌സിങ് സ്‌കൂളില്‍ എത്തണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് തിരഞ്ഞെടുപ്പിന് എത്തേണ്ടത്. ഫോണ്‍: 0481-2562401