തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും. മാനേജർ (1), എച്ച്.ആർ മാനേജർ (1), അസി. മാനേജർ (3), സീനിയർ എൻജിനീയർ (7), സീനിയർ ഓഫിസർ എച്ച്.ആർ (4), സീനിയർ ഓഫിസർ (4), എൻജിനീയർ (13), ഫിനാൻസ് ഓഫിസർ (5), സോഫ്റ്റ് വെയർ ഡെവലപ്മെന്‍റ് ഓഫിസർ (16), എൻജിനീയർ ട്രെയിനി (50) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

http://www.keltron.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 500 രൂപ. നവംബർ 25 വരെ അപേക്ഷിക്കാം അപേക്ഷയും വിശദ വിവരങ്ങളും www.cmdkerala.net, www.keltron.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.