കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (നീലിറ്റ്) 495 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്-എ തസ്തികയില്‍ 288 ഒഴിവുകളും സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്-എ തസ്തികയില്‍ 207 ഒഴിവുകളുമാണുള്ളത്.

സയന്റിസ്റ്റ്-എ: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് സെക്യൂരിറ്റി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/സോഫ്റ്റ്വേര്‍ സിസ്റ്റം/ഐ.ടി./ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ്/ഇന്‍ഫര്‍മാറ്റിക്‌സ്/കംപ്യൂട്ടര്‍ മാനേജ്‌മെന്റ്/സൈബര്‍ ലോ/ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷനില്‍ ബി.ഇ./ബി.ടെക്./ഡൊയാക് ബി-ലെവല്‍ അല്ലെങ്കില്‍ എ.എം.ഐ.ഇ./ജി.ഐ. ഇ. ടി.ഇ./എം.എസ്‌സി./എം. സി.എ./എം.ഇ./എം.ടെക്./എം.ഫില്‍.

സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്-എ: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ & നെറ്റ്‌വര്‍ക്കിങ് സെക്യൂരിറ്റി/സോഫ്റ്റ്വേര്‍ സിസ്റ്റം/ഐ.ടി./ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.എസ്‌സി./എം.എസ്./എം.സി.എ./ബി.ഇ./ബി.ടെക്. അവസാന തീയതി മാര്‍ച്ച് 26.