തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യ ബോർഡിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനത്തിൽ കുറയാതെ ബോട്ടണിയിലുള്ള ബിരുദം. അംഗീകൃത സ്ഥാപനത്തിൽ ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിലും സംരക്ഷണത്തിലും വികസന പദ്ധതികൾ എന്നിവയിലും ഓഫീസ് ജോലികളിലുമുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ശമ്പളസ്‌കെയിൽ 22200-48000 രൂപ. പ്രായപരിധി 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം  (www.smpbkerala.org) യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി രണ്ടിനകം ലഭ്യമാക്കണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധ സസ്യ ബോർഡ്, കേരള, ഷൊർണൂർ റോഡ്, തിരുവമ്പാടി.പി.ഒ, തൃശ്ശൂർ-22. ഫോൺ: 0487-2323151.