ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യത

തിരുവനന്തപുരം: തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ളവർ കോളേജ് വെബ്‌സൈറ്റ് ആയ www.gecbh.ac.in മുഖേനെ രജിസ്‌ടേഷൻ നടപടികൾ പൂർത്തിയാക്കി ജൂൺ 30 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് :0471-2300484.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona