അഭിമുഖം മേയ് 25ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും.
ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം മേയ് 25ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുമുള്ള എം.ഡി. ഡി.വി. ആൻഡ് എൽ. കോഴ്സിലുള്ള മെഡിക്കല്‍ പി.ജി. ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ ഡി.എന്‍.ബി. കോഴ്‌സ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുശാസിക്കുന്ന മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പരിചയം (പി.ജി. കാലയളവ് ഉള്‍പ്പെടെ) ഉണ്ടായിരിക്കണം. കൂടാതെ ഒരു വര്‍ഷത്തെ സീനിയര്‍ റസിഡന്റ് പ്രവൃത്തിപരിചയവും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന സ്ഥിര രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്. താൽപര്യമുള്ളവര്‍ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം സ്വന്തം ചെലവില്‍ ഹാജരാകേണ്ടതാണ്. ഫോൺ: 0477-2282611.
