Asianet News MalayalamAsianet News Malayalam

ധീരതക്കുളള പുരസ്കാരം നേടിയവരെക്കുറിച്ചറിയാം; വീർ​ഗാഥ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം; നവംബർ 20 വരെ

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിബിഎസ്ഇ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വീർ​ഗാഥ പരിപാടിയിൽ പങ്കെടുക്കാം. 
 

Veer gatha project school students
Author
Delhi, First Published Nov 8, 2021, 11:23 AM IST

ദില്ലി: ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ (Students) ​അവബോധം സൃഷ്ടിക്കാൻ വീർ​ഗാഥ (veer gatha project) പ്രോ​ഗ്രാം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Education Ministry). പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബർ 21ന് ആരംഭിച്ച പദ്ധതി നവംബർ 20 വരെ നീണ്ടുനിൽക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിബിഎസ്ഇ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വീർ​ഗാഥ പരിപാടിയിൽ പങ്കെടുക്കാം. 

ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെയും അവരുടെ പ്രവർത്തികളെയും അവരുടെ ജീവിതകഥയെയും കുറിച്ചുള്ള വിശദാംശങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായിട്ടാണ് ഈ പദ്ധതി. ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെക്കുറിച്ച് പ്രൊജക്റ്റുകളും പ്രവർത്തനങ്ങളും നടത്താൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു. 

ഇതിന്റെ ഭാ​ഗമായി വിദ്യാർത്ഥികൾക്ക് ധീരതക്കുള്ള അവാർഡ് ജേതാക്കളെക്കുറിച്ച് വ്യത്യസ്ത പ്രൊജക്റ്റുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. മികച്ച പ്രൊജക്റ്റിന് 2022 ജനുവരി 26 ന് പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ തലത്തിൽ പാരിതോഷികം നൽകും. നമ്മുടെ സായുധ സേനാം​ഗങ്ങളുടെ വീര്യത്തിന്റെയും ത്യാ​ഗത്തിന്റെയും വീര​ഗാഥകൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം 2021 ഒക്ടോബർ 21 മുതൽ നവംബർ 20 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വീർ​ഗാഥ പ്രോ​ഗ്രാം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റർ പേജിൽ കുറിച്ചിരിക്കുന്നു. 


 

Follow Us:
Download App:
  • android
  • ios