Asianet News MalayalamAsianet News Malayalam

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനം; ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ

ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ അയയ്‌ക്കേണ്ടതുണ്ടെങ്കിൽ, അവ ജൂൺ 22ന് അകം വെല്ലൂരിലെത്തണം. 
 

velloore christian medical collage admission
Author
Trivandrum, First Published May 4, 2021, 4:02 PM IST

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്‌മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ അയയ്‌ക്കേണ്ടതുണ്ടെങ്കിൽ, അവ ജൂൺ 22ന് അകം വെല്ലൂരിലെത്തണം. 

ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി)

1. എംബിബിഎസ് : നീറ്റിൽ യോഗ്യത നേടണം. നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം. ആകെ 100 സീറ്റ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

2. മറ്റ് ഗ്രൂപ്പ് എ (ബാച്‌ലർ) പ്രോഗ്രാമുകൾ: ബിഎസ്‌സി നഴ്‌സിങ് (വെല്ലൂർ, ചിറ്റൂർ ക്യാംപസുകളിൽ), ബിപിടി, ബിഒടി, മെഡിക്കൽ ലാബ് ടെക്, ഒപ്‌റ്റോമെട്രി, ബിഎസ്‍സി മെഡിക്കൽ റിക്കോർഡ്‌സ്, ഓഡിയോളജി, ക്രിട്ടിക്കൽ കെയർ, ഡയാലിസിസ് ടെക്, ന്യൂക്ലിയർ മെഡിസിൻ, പ്രോസ്‌തെറ്റിക്‌സ്, റേഡിയോഗ്രഫി, റേഡിയോ തെറപ്പി, മെഡിക്കൽ സോഷ്യോളജി, കാർഡിയോ പൾമണറി പെർഫ്യൂഷൻ, ഓപ്പറേഷൻ തിയറ്റർ, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി, ആക്സിഡന്റ് & എമർജൻസി കെയർ, കാർഡിയാക് ടെക്, റെസ്പിറേറ്ററി തെറപ്പി. 

ഗ്രൂപ്പ് ബി (സർട്ടിഫിക്കറ്റ് നൽകുന്നത് സിംഎസി)

1. ഡിപ്ലോമ : നഴ്‌സിങ്, റേഡിയോ ഡയഗ്നോസിസ്, യൂറോളജി ടെക്‌നോളജി, അനസ്‌തീസിയ ടെക്‌നോളജി, ഹാൻഡ് & ലെപ്രസി ഫിസിയോതെറപ്പി, ഒപ്റ്റോമെട്രി, മെ‍ഡിക്കൽ ലാബ് ടെക്, സ്റ്റെറിലൈസേഷൻ‌ ടെക്, ഡെർമറ്റോളജി ലാബ് ടെക്, ഹോസ്പിറ്റൽ എക്വിപ്മെന്റ് മെയിന്റനൻസ്

2. പിജി ഡിപ്ലോമ : ഹിസ്‌റ്റോപതോളജി ലാബ് ടെക്, മെഡിക്കൽ മൈക്രോബയോളജി, കാർഡിയാക് ടെക്‌നോളജി, സൈറ്റോ ജനറ്റിക്‌സ്, ജനറ്റിക് ഡയഗ്നോസിസ് ടെക്‌നോളജി, അസിസ്‌റ്റഡ് റീപ്രൊഡക്‌ടീവ് ടെക്‌നോളജി, കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ്, ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ, ഹെൽത്ത് ഇക്കണോമിക്‌സ്, ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്, ഡയറ്ററ്റിക്സ്

3. മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

4. എംഎസ്‌സി എപ്പിഡെമിയോളജി / ബയോസ്റ്റാറ്റിസ്റ്റിക്സ് / മെ‍ഡിക്കൽ ഫിസിക്സ് / ക്ലിനിക്കൽ ന്യൂട്രിഷൻ / ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി / ബയോ എത്തിക്സ്

5. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്

6. ഫെലോഷിപ് ഇൻ ആന്റി മൈക്രോബിയൽ സ്റ്റ്യൂവേഡ്ഷിപ് (ഫാംഡിക്കാർക്ക്), ഹോസ്പിറ്റൽ ചാപ്ലിൻസി 

മറ്റു കോഴ്സുകൾ·

മാസ്റ്റർ ഇൻ ഫിസിയോതെറപ്പി ഇൻ ഓർത്തോപീഡിക്സ് (അവസാനതീയതി: ജൂൺ 15), എംഎസ് ബയോ–എൻജിനീയറിങ് (ജൂൺ 15), നഴ്സിങ്ങിലെ എംഎസ്‌സി, പോസ്റ്റ് ബേസിക് ബിഎസ്‌സി, പോസ്റ്റ് ബേസിക് ഡിപ്ലോമ ഫെലോഷിപ് (മേയ് 31). പോസ്റ്റ്–‍ഡോക്ടറൽ ഫെലോഷിപ്സ് (വിവിധ വിഷയങ്ങൾ) – ജൂൺ 15. എംഡി/എംഎസ്, ഡിപ്ലോമ ഇൻ ക്ലിനിക്കൽ പതോളജി, എംസിഎച്ച് ന്യൂറോസർജറി (അവസാന തീയതി പിന്നീട്).

കൂടാതെ, ഇപ്പോൾ റജിസ്റ്റർ ചെയ്യാവുന്ന ഏതാനും ഡിസ്റ്റൻസ് എജ്യുക്കേഷൻ പ്രോഗ്രാമുകളുമുണ്ട്. (പിജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ മെഡിസിൻ / ജെറിയാട്രിക്സ് / മെന്റൽ ഹെൽത്ത് ; സർട്ടിഫിക്കറ്റ് ഇൻ ജനറൽ ഡെന്റിസ്ട്രി; ഫൗണ്ടേഷൻസ് ഇൻ ഡെന്റിസ്ട്രി; കോവിഡ് 19 പ്രിപ്പേഡ്നെസ്, കോവി‍ഡ് 19 ഇന്റഗ്രേറ്റഡ് ഷോർട് കോഴ്സ്; ഫെലോഷിപ് ഇൻ ഡയബറ്റിസ് മാനേജ്മെന്റ്; ഇന്റർനാഷനൽ ‍ഡോക്ടേഴ്സിനുള്ള പിജി ഡിപ്ലോമ ഇൻ ഫാമിലി മെഡിസിൻ.


 

Follow Us:
Download App:
  • android
  • ios