വിദേശ ഇന്ത്യൻ സമൂഹത്തെ മാതൃരാജ്യമായ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിൽ ഇന്ത്യൻ ഭാഷകൾ സുപ്രധാന പങ്ക്  വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു

ദില്ലി: സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ മാധ്യമമെന്ന നിലയിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകികൊണ്ട് മഹാത്മാഗാന്ധിയുടെ 'നയി താലീം' എന്ന ആശയം പിന്തുടരുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഓരോ ഇന്ത്യൻ ഭാഷയ്ക്കും മഹത്തായ ചരിത്രവും സമ്പന്നമായ സാഹിത്യവുമുണ്ടെന്ന് വാർധയിൽ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിദേശ ഇന്ത്യൻ സമൂഹത്തെ മാതൃരാജ്യമായ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിൽ ഇന്ത്യൻ ഭാഷകൾ സുപ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

ഭാഷാപരമായ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള സംവാദം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സർവകലാശാലകളിലെ ഭാഷാ വിഭാഗങ്ങൾ തമ്മിൽ നിരന്തര സമ്പർക്കവും ബൗദ്ധിക സംവാദവും ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി ശ്രീ രാംദാസ് അത്താവലെ, അധ്യാപകർ, വിദ്യാർഥികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Scroll to load tweet…