ദില്ലി: വെസ്റ്റേണ്‍ റെയില്‍വേയില്‍ 41 ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സര്‍വേ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍. 

ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ്-41

വര്‍ക്ക്സ്-19 : മൂന്നുവര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബി.എസ്‌സി./ബി.ടെക്ക്. അല്ലെങ്കില്‍ തത്തുല്യം. 
ഇലക്ട്രിക്കല്‍-12 : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഡിപ്ലോമ/ബിരുദം അല്ലെങ്കില്‍ തത്തുല്യം. 
ടെലി/എസ്. ആന്‍ഡ് ടി-10 : ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കമ്യുണിക്കേഷന്‍ എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം. 

പ്രായപരിധി 18-33 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക.