ബാങ്കിങിന്റെ ഏറ്റവും സാധാരണ രൂപമായിരിക്കുന്നു എടിഎം കാര്‍ഡുകള്‍. എടിഎമ്മുകളിലൂടെയുള്ള പണമിടപാടുകള്‍ സാധാരണക്കാര്‍ക്കുപോലും പ്രാപ്യമായിരിക്കുന്നു. ഒരു എടിഎം കാര്‍ഡെങ്കിലും കയ്യിലില്ലാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം? പുതിയ കാര്‍ഡ് എങ്ങനെ കിട്ടും? ഇതേക്കുറിച്ച് അറിയേണ്ടതെല്ലാം ചുവടെ;

Add Asianetnews as a Preferred SourcegooglePreferred

എംടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത്?

കാര്‍ഡ് നഷ്ടപ്പെട്ടെന്നു മനസിലാക്കിയ ഉടന്‍ ബാങ്ക് ശാഖയെ അറിയിക്കണം. എടിഎം കാര്‍ഡ് ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുമായി ബ്രാഞ്ച് വഴിയല്ലാത്ത എല്ലാ ഇടപാടുകളും ബ്ലോക്ക് ചെയ്യിക്കണം. ഫോണിലൂടെയോ ബാങ്കിലെത്തി രേഖാമൂലമോ പരാതി നല്‍കാം. ഒട്ടു മിക്ക ബാങ്കുകളും എസ്എംഎസ്, ടോള്‍ ഫ്രീ നമ്പര്‍ സംവിധാനങ്ങള്‍ പരാതി അറിയിക്കാനും കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.