പ്രധാനമായും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വായ്പ തിരിച്ചടവുകാരിൽ നിന്നുള്ള കുടിശ്ശിക 1,500 കോടി രൂപയാണ്.

മുംബൈ: സ്റ്റേറ്റ് ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്കൊതിരെ നിയമ നടപടിക്കൊരുങ്ങി എസ്ബിഐ. പ്രധാനമായും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വായ്പ തിരിച്ചടവുകാരിൽ നിന്നുള്ള കുടിശ്ശിക 1,500 കോടി രൂപയാണ്. അടുത്ത 15 ദിവസത്തിനുള്ളിൽ പലിശയും മറ്റ് ചാർജുകളും അടക്കം കുടിശ്ശിക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എസ്ബിഐ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

350 കോടി രൂപയോളം രൂപ വായ്പാ കുടിശ്ശിക വരുത്തിയ സ്പാന്‍കോ ലിമിറ്റഡാണ് ലിസ്റ്റിലെ വലിയ കടക്കാരില്‍ പ്രമുഖന്‍. വ്യവസായിയായ കപില്‍ പുരി ഭാര്യ കവിത പുരി എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ക്ലൈക്സ് കെമിക്കല്‍സാണ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡാണ് ലിസ്റ്റില്‍ പിന്നീടുളള ഉയര്‍ന്ന തിരിച്ചടയ്ക്കാത്ത വായ്പയുടെ ഉടമ. 330 കോടിയോളം രൂപയാണ് ക്ലൈക്സ് കെമിക്കല്‍സ് വരുത്തിയ കടം. സുമിതേഷ് സി ഷാ, ഭാരത് എസ് മേത്ത, രജത്ത് ഐ ദോഷി എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. മുംബൈ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 

റായിഗഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോഹ ഇഷ്പാട്ട് ലിമിറ്റഡാണ് ലിസ്റ്റിലെ മറ്റൊരു ഉയര്‍ന്ന കിട്ടാക്കടത്തിന് കാരണക്കാര്‍. ഇവരില്‍ നിന്നും ബാങ്കിന് 290 കോടി രൂപയോളം രൂപ ലഭിക്കാനുണ്ട്. രാജേഷ് ജെ പോഡാറാണ് കമ്പനിയുടെ ചെയര്‍മാന്‍. ഔറോ ഗോള്‍ഡ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡാണ് മറ്റൊരു ഉയര്‍ന്ന കിട്ടാക്കടത്തിന് ഉടമ. 230 കോടിയോളമാണ് ഈ കമ്പനി വരുത്തിവച്ച ബാധ്യത. അമൃത്ലാല്‍ ജി ജെയിനാണ് കമ്പനിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്‍റെ മകന്‍ രിതേഷ് ജെയിനാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍.