Asianet News MalayalamAsianet News Malayalam

ACCA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി 'ലക്ഷ്യ'യിലെ വിദ്യാർത്ഥികൾ

"മികച്ച അധ്യാപകരുടെ പരിശീലനവും നൂതനമായ പഠനരീതികളും വിദ്യാർത്ഥികൾക്ക് നൽകുന്നതിലൂടെയാണ് ഈ വിജയതിളക്കം നിലനിർത്താൻ സാധിക്കുന്നത്."

ACCA examinations 2023 June Indian Institute of Commerce Lakshya
Author
First Published Jul 31, 2023, 10:39 AM IST | Last Updated Oct 20, 2023, 8:52 AM IST

എ.സി.സി.എ പരീക്ഷകളിൽ മികച്ച പ്രകടനം നടത്തി 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ' വിദ്യാർത്ഥികൾ. ജൂൺ 2023-ൽ നടന്ന എ.സി.സി.എ പരീക്ഷയിൽ 800-ൽ അധികം വിദ്യാർത്ഥികൾ ഉയർന്ന മാർക്കോടെ വിജയിച്ചു. മികച്ച അധ്യാപകരുടെ പരിശീലനവും നൂതനമായ പാഠ്യ രീതികളും വിദ്യാർത്ഥികൾക്ക് നൽകുന്നതിലൂടെയാണ് ഈ വിജയതിളക്കം നിലനിർത്താൻ സാധിക്കുന്നത് - ലക്ഷ്യ അറിയിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ കോമേഴ്‌സ്‌ ലക്ഷ്യയുടെ വിജയയാത്രയിലെ പതിമൂന്നാമത്തെ വർഷമാണിത്‌. സമഗ്രമായ കോമേഴ്‌സ്‌ പ്രൊഫഷണൽ കോഴ്സുകളിലൂടെ മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച കോമേഴ്‌സ്‌ പഠന കേന്ദ്രമായ ലക്ഷ്യ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു. എ.സി.സി.എ കോഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു അന്താരാഷ്ട്ര കരിയർ എന്നതിനൊപ്പം കരിയറിൽ ഉയർച്ച ഉറപ്പാക്കാനും ഒരു മികച്ച പ്രൊഫഷണലായി കോർപ്പറേറ്റ് കമ്പനികളിൽ ജോലി ഉറപ്പാക്കുവാനും കഴിയും.

ഈ വർഷം എ.സി.സി.എ , സി.എം.എ-യു.എസ്.എ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ലക്ഷ്യ ഓഗസ്റ്റ് 13-ന് 'EXALT 2K23' കൊച്ചിയിൽ സംഘടിപ്പിക്കുന്നുണ്ട്. ലക്ഷ്യയിലെ അധ്യാപകരും  വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുക്കും.

Latest Videos
Follow Us:
Download App:
  • android
  • ios