ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വായ്പകളുടെയും ആസ്തികളുടെയും ഒരു ഭാഗം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) കടപ്പത്ര വില്‍പ്പനയിലൂടെ 7,000 കോടി രൂപ സമാഹരിച്ചു. വാങ്ങലുകാരായി സ്റ്റേറ്റ് ബാങ്ക്, ഐസിസഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്യാപിറ്റല്‍ തുടങ്ങിയവരെല്ലാം മുന്‍പന്തിയില്‍ നിന്നു. 

എഐഎച്ച്എല്‍ ബോണ്ടുകള്‍ക്ക് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ സ്ഥിരതയുളളത് എന്ന വീക്ഷണത്തോടെയുളള എഎഎ റേറ്റിംഗ് ആണ് നല്‍കിയിട്ടുളളത്. മൊത്തം 60,000 കോടിയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്.