കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന് പ്രവര്‍ത്തന വരുമാനത്തില്‍ വന്‍ വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തനത്തില്‍ 40 ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. 3,124.34 കോടിയാണ് ആറ് മാസത്തെ വരുമാനം. 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അറ്റാദായം 679.8 കോടി രൂപയായി. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 177.3 കോടി രൂപയായിരുന്നു. 

കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തന വരുമാനം ഈ വര്‍ഷം 5,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നും എയര്‍ ഇന്ത്യ എക്സപ്രസ് സിഇഒ കെ ശ്യാംസുന്ദര്‍ പറഞ്ഞു. 2019 ഡിസംബര്‍ അവസാനം പ്രവര്‍ത്തന വരുമാനം വര്‍ധിച്ച് 4,235 കോടി രൂപയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.